top of page
Search
Writer's pictureascentonline

ASCENT പരാതി സമർപ്പിച്ചു

സർവകലാശാലാ വകുപ്പുകളിലും കോളേജുകളിലും ആരംഭിക്കുന്ന കൗൺസലിങ് സംവിധാനങ്ങളിൽ പരിചയ സമ്പന്നരായ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് UGC 2018-ൽ പുറപ്പെടുവിച്ച കത്തിനെ തെറ്റിദ്ധരിപ്പിക്കും വിധം വളച്ചൊടിച്ച്, "trained psychologists" എന്നതിന് പകരം "RCI അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ " എന്ന് വേണമെന്ന് നിർദേശിച്ചു കൊണ്ടുള്ള ഒരു വ്യക്തിയുടെ കത്തിന്മേൽ കാലിക്കറ്റ്‌ സർവകലാശാല പുറപ്പെടുവിച്ച അസാധാരണവും തെറ്റിദ്ധാരണാ ജനകവുമായ നിർദേശത്തിനെതിരെ ബഹുമാനപ്പെട്ട കേരള ഗവർണർ, യുജിസി, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കാലിക്കറ്റ് സർവ്വകലാശാല എന്നിവർക്ക് ASCENT പരാതി സമർപ്പിച്ചു. പരാതിയിൽ ഉന്നയിച്ച പ്രധാന വിഷയങ്ങൾ: 1. മനഃശാസ്ത്രമേഖലയിൽ ബിരുദാനന്തര ബിരുദമുള്ള സൈക്കോളജിസ്റ്റുകളുടെ സേവനത്തോടെ സർക്കാർ കോളേജുകളിൽ വിജയകരമായി നടന്നുവരുന്ന "ജീവനി" പദ്ധതിയെ കണ്ടില്ലെന്ന് നടിച്ച് ഇത്തരം ഒരു കത്ത് പുറപ്പെടുവിച്ചത് തികച്ചും അപലപനീയമാണ്. 2. ഒരു കോളേജ് സംവിധാനത്തിൽ വേണ്ടി വരുന്ന പ്രാഥമിക മാനസികാരോഗ്യ സേവനങ്ങൾ നൽകാൻ എന്തുകൊണ്ടും ഈ സൈക്കോളജിസ്റ്റുകൾ പ്രാപ്തരാണെന്നിരിക്കെ പുനരധിവാസ മേഖലയിൽ പ്രവർത്തിക്കാൻ വേണ്ടി RCI അംഗീകാരം നേടിയ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ ഇത്തരം തസ്തികയിലേക്ക് പരിഗണിക്കുന്നത്, വിദ്യാർത്ഥി സമൂഹത്തിൽ കണ്ടേക്കാവുന്ന മാനസിക അസ്വാസ്ഥ്യങ്ങളെ തീവ്ര മനോരോഗങ്ങളായി ചാപ്പ കുത്തുന്നതിലേക്ക് നയിക്കാം. 3. 'ജീവനി ' പദ്ധതി നിലനിൽക്കെ തന്നെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ സൈക്കാട്രിസ്റ്റിന്റെയോ സേവനം അവശ്യ ഘട്ടത്തിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമായി വേണ്ടത്. ജീവനി പദ്ധതി നിലവിലില്ലാത്ത കോളേജുകളിൽ സൈക്കോളജിസ്റ്റുകളുടെ സേവനം സ്ഥിരമായി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.




2 views0 comments

コメント


bottom of page