top of page
Search

Psychology Newsletter Launch

മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട അറിവുകളും പഠനങ്ങളും മലയാളത്തിൽ ആളുകളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമായി "മനശ്ശാസ്ത്ര വർത്തമാനം" എന്ന ന്യൂസ് ലെറ്റർ ASCENT പുറത്തിറക്കുകയാണ്. APA ഡിവിഷനായ SPSSI യുടെ സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട രചനാ വർക്ക്ഷോപ്പിന്റെ ഫലമായി ഉണ്ടായി വന്നതാണ് ഈ ന്യൂസ് ലെറ്റർ.


ഞങ്ങളുടെ അറിവിൽ ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. അറിവിനെ കൂടുതൽ സ്വതന്ത്രവും സാർവത്രികവുമാക്കാനുള്ള ഈ ശ്രമത്തിൽ താങ്കളുടെ സഹകരണം ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്


കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു വൈകിട്ട് 7 മണിക്ക് നടക്കുന്ന സൗഹൃദ സംഭാഷണത്തിൽ (Google Meet :tiny.cc/malayalam) പങ്കു ചേരുകയും തുടർന്ന് അനാവരണം ചെയ്യപ്പെടുന്ന ഈ ന്യൂസ്‌ലെറ്ററിന്റെ മുഖചിത്രം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെച്ച്, മനശ്ശാസ്ത്ര വർത്തമാനത്തിന്റെ പ്രകാശനത്തിൽ പങ്കാളിയാകുവാനും താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


Subscribe here : manashasthram.in



 
 
 

Comments


bottom of page