top of page
Search
Writer's pictureascentonline

Recruitment of ORC Project Assistant under DCPU Malappuram excludes Psychology graduates.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ (WCD Department) കീഴിൽ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു കണ്ടു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം (MSW), അല്ലെങ്കിൽ ബി.എഡ്, അതുമെല്ലങ്കിൽ ബിരുദവും ഒ.ആര്‍.സിക്ക് സമാനമായ പദ്ധതികളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യതയായി പറഞ്ഞിട്ടുള്ളത്. സൈക്കോളജി പഠിച്ചവർക്ക് ഇല്ലാത്തതും, എന്നാൽ MSW, B Ed എന്നീ കോഴ്സുകൾ പഠിച്ചവർക്കും, ഏതെങ്കിലും ഡിഗ്രി കഴിഞ്ഞ് 'ORC-ക്ക് സമാനമായ' (ഈ സമാനതയുടെ അളവുകോലൊക്കെ വിജ്ഞാപനം ഉണ്ടാക്കിയവർക്ക് മാത്രമറിയാം) പദ്ധതികളിൽ ജോലി ചെയ്തവർക്കും ഉണ്ടാവുന്നതുമായ പ്രത്യേക നൈപുണികൾ എന്തൊക്കെയാവും എന്നത് കൗതുകകരമായി തോന്നി. കുറച്ചു നാൾ മുമ്പാണ് കേരളത്തിൽ ഒരിടത്തും ഇല്ലാത്ത ഒരു സൈക്കോളജി ഡിഗ്രി യോഗ്യതാ മാനദണ്ഡമാക്കിക്കൊണ്ട് ഇതേപോലെ സാമൂഹ്യ നീതി വകുപ്പിന്റെ ഒരു വിജ്ഞാപനം കണ്ടത്. മന്ത്രി തലത്തിൽ തലമുറ മാറ്റം ഉണ്ടാകുമ്പോഴും ഉദ്യോഗസ്ഥരുടെ വിവരക്കൂടുതലിന് കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ. എന്തായാലും ഇത് അനീതിയും മണ്ടത്തരവുമാണെന്നും, ഈ നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ASCENT വഴി ബന്ധപ്പെട്ട വകുപ്പു മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി ഈമെയിലായി അയച്ചിട്ടുണ്ട്. മറുപടി കാത്തിരിക്കുന്നു. വലിയ സാധ്യതകളുള്ള ആശയങ്ങൾ പ്രൊജക്ടുകളായി ഫീൽഡിൽ നടപ്പിലാക്കുമ്പോൾ ഉള്ള ഇത്തരം അനാസ്ഥ നിയമന നടപടികളിൽ മാത്രം ഒതുങ്ങുന്നില്ല. പദ്ധതി രൂപീകരണം, പരിശീലനം, മോണിട്ടറിങ്ങ് തുടങ്ങി പല ഘട്ടങ്ങളിലും ഒരു പരിപാടിയുടെ അർത്ഥം തന്നെ ഇല്ലാതാക്കുന്ന തരം ഇടപെടലുകൾ ഉണ്ടായി കണ്ടിട്ടുണ്ട്. ORC പരിപാടിയിൽ പരിശീലകനായി പോയതിന്റെ വ്യക്തിപരമായ അനുഭവവും ഉണ്ട്. പരിഹാരങ്ങൾ ഉണ്ടാവേണ്ടത് പല തലങ്ങളിലാണ്. വേണ്ടപ്പെട്ടവർ ശ്രദ്ധിക്കും എന്ന് ആശിക്കാം.



17 views0 comments

Comentarios


bottom of page